പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽ

പൗരോഹിത്യത്തിന്റെ 25 അനുഗ്രഹീത വർഷങ്ങൾ പൂർത്തിയാക്കുന്ന Bad Neusdtadt മലയാളി കമ്മ്യൂണിറ്റിയുടെ അമരക്കാരൻ ഫാ ജോൺസൺ തോട്ടത്തിൽ ന് ആശംസകളുമായി മലയാളി സമൂഹം. ബഹു: ജോൺസനച്ചന്റെ ജൂബിലിയാഘോഷം 2025 ജനുവരി 12 ന് ആഘോഷമായ സമൂഹബലിയോടെ Bad Neusdtadt ടൌൺ പള്ളിയിൽ വച്ചു നടന്നു. വൈകുന്നേരം 4 മണിക്ക് നടന്ന വി.കുർബാനയിൽ ജോൺസനച്ചനോടോപ്പം 25 ഓളം വൈദികരും സന്യസ്തരും ക്ഷണിക്കപ്പെട്ട അതിഥികളുമുൾപ്പെടെ 300 ഓളം പേർ പങ്കെടുത്തു. വി.കുർബാനയിൽ ബഹു: ഡെക്കാൻ Andreas Krett വചന സന്ദേശം നൽകുകയും ജോൺസനച്ചന് ആശംസകളർപ്പിക്കുകയും ചെയ്തു. കുർബാനയ്ക്കുശേഷം നടന്ന പൊതു സമ്മേളനത്തിൽ അച്ചന് bad neustadt മലയാളി കമ്മ്യൂണിറ്റിയുടെ അനുമോദനങ്ങൾ അറിയിച്ചു. തുടർന്നുള്ള സ്നേഹവിരുന്നിലും bad neustadt മലയാളി കമ്മ്യൂണിറ്റിയിലെ എല്ലാ അംഗങ്ങളുംതന്നെ പങ്കെടുത്തു. ജൂബിലിയാഘോഷ പരിപാടികൾക്ക് കമ്യൂണിറ്റി പ്രസിഡന്റ് ശ്രീ ജോസ് സെബാസ്റ്റ്യൻ, പ്രിൻസ് മാത്യു, ശ്രീമതി മായാ മാത്യു, ശ്രീമതി ബിന്ദു സിബി, വിവിധ കുടുംബ കൂട്ടായ്മ ലീഡർമാർ എന്നിവർ നേതൃത്വം നൽകി.
Related News
വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025October 3, 2025 at 7:33 PM
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുOctober 3, 2025 at 7:19 PM
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തിDecember 11, 2024 at 12:58 PM
SMYM Rejoice സംഘടിപ്പിച്ചു.November 12, 2024 at 9:47 AM
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചുOctober 14, 2024 at 2:47 PM
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.August 16, 2024 at 4:23 PM
ആദ്യകുർബ്ബാന സ്വീകരണം നടത്തി.July 15, 2024 at 4:21 PM
വിശുദ്ധവാരം ആചരിച്ചുApril 1, 2024 at 8:14 AM
