ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചു

Bad Neustadt സിറോ മലബാർ കമ്മ്യൂണിറ്റിയിൽ സൺഡേ കുട്ടികളുടെ ആഭിമുഖ്യത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചു. ഒക്ടോബർ 13 ഞായർ വൈകുന്നേരം 04:30 വിശുദ്ധ കുർബാനക്ക് മുന്നോടിയായി ശാഖ ഡയറക്ടർ ഫാ ജോൺസൺ തോട്ടത്തിൽ, മിഷൻലീഗ് ഭാരവാഹികളായ ഫെബിൻ ജോർജ്, ആൻ മരിയ ജോസഫ്, ബേസാൽ ഷിന്റോ, തെരസീന സിബി എന്നിവർ ചേർന്ന് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂളിൽ പഠിക്കുന്ന 17 കുട്ടികളാണ് സംഘടനയിലെ ആദ്യ അംഗങ്ങൾ. അധ്യാപക പ്രതിനിധിയായ ശ്രീമതി ബിന്ദു സിബി “മിഷൻ ലീഗിനെ അറിയാം” എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സ് നയിച്ചു. തുടർന്ന് ബഹു ഡയറച്ചൻ അംഗങ്ങൾക്കെല്ലാം മിഷൻലീഗ് ബാഡ്ജ് നൽകുകയും ചെയ്തു. അധ്യാപക പ്രതിനിധി പ്രിൻസ് മാത്യു, ഹെഡ്മാസ്റ്റർ ബിനൽ മാണി, ബഹു സിസ്റ്റേഴ്സ്, മറ്റ് അധ്യാപകർ മാതാപിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
Related News
വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025October 3, 2025 at 7:33 PM
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുOctober 3, 2025 at 7:19 PM
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽMarch 15, 2025 at 7:34 PM
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തിDecember 11, 2024 at 12:58 PM
SMYM Rejoice സംഘടിപ്പിച്ചു.November 12, 2024 at 9:47 AM
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.August 16, 2024 at 4:23 PM
ആദ്യകുർബ്ബാന സ്വീകരണം നടത്തി.July 15, 2024 at 4:21 PM
വിശുദ്ധവാരം ആചരിച്ചുApril 1, 2024 at 8:14 AM
