Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തി

Bad Neustadt മലബാർസീറോ കൂട്ടായ്മയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തന വിഭാഗമായ Nightingale Ministry യുടെ വാർഷിക പൊതുയോഗം ഡിസംബർ 01 വൈകുന്നേരം 5.30 ന് Bad Neustadt ടൌൺ പള്ളിയുടെ ഹാളിൽ വച്ചുനടന്നു. പ്രസ്തുത യോഗത്തിൽ ഡയറക്റ്റർ ഫാ ജോൺസൺ തോട്ടത്തിൽ അദ്ധ്യക്ഷത വഹിക്കുകയും നടപ്പു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട 83 ഓളം നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നൽകിവരുന്നു. ഈ കുട്ടികൾക്ക് വര്‍ഷം 50000 രൂപ വരെ പഠനത്തിനുള്ള സൗജന്യ സാമ്പത്തിക സഹായമായി നൽകിവരുന്നു. Bad Neustadt ലെ സീറോ മലബാർ കൂട്ടായ്മയിലെ അംഗങ്ങളായ 116 നഴ്സുമാരുടെയും അവരുടെ കുടുംബങ്ങളുടെയും സഹായത്തോടെയുമാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. കേരളത്തിലെ Nightingale Ministry യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹായത്തോടെയാണ്. ഈ പ്രോജെക്ടിലൂടെ ഇതുവരെ 2.5 കോടിയോളം രൂപയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ Bad Neustadt ലെ സീറോ മലബാർ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
Related News
വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025October 3, 2025 at 7:33 PM
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുOctober 3, 2025 at 7:19 PM
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽMarch 15, 2025 at 7:34 PM
SMYM Rejoice സംഘടിപ്പിച്ചു.November 12, 2024 at 9:47 AM
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചുOctober 14, 2024 at 2:47 PM
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.August 16, 2024 at 4:23 PM
ആദ്യകുർബ്ബാന സ്വീകരണം നടത്തി.July 15, 2024 at 4:21 PM
വിശുദ്ധവാരം ആചരിച്ചുApril 1, 2024 at 8:14 AM
