ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.

Bad Neustadt സീറോ മലബാർ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റ് 'Kultura-2K24' ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് വിവിധങ്ങളായ ഒട്ടേറെ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ കൊണ്ട് സമൃദ്ധമായ ഫെസ്റ്റിൽ രണ്ട് ദിവസങ്ങളിലായി ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം ആളുകൾ പങ്കെടുത്തു. ഭാരതീയ സംസ്കാരത്തെയും മറ്റും വെളിപ്പെടുത്തുന്ന വൈവിധ്യങ്ങളായ കലാപ്രകടനങ്ങളും കൾച്ചറൽ ഫെസ്റ്റിന്റെ മാറ്റുകൂട്ടി. കുട്ടികളും യുവതീ യുവാക്കളുമായി ഏതാണ്ട് എഴുപതോളം പേരാണ് ദീർഘനാളത്തെ തയാറെടുപ്പിന് ശേഷം നൃത്ത നൃത്യങ്ങൾക്കായി വേദിയിൽ അണിനിരന്നത്. ശനിയാഴ്ച വൈകിട്ട് 4.30 ന് Bad Neustadt ഫൊറോനാ വികാരി Dr. Andreas Krefft തിരിതെളിച്ച് ഉദ്ഘടാനം ചെയ്ത ഫെസ്റ്റിൽ അന്നുതന്നെ ഏതാണ്ട് അഞ്ഞൂറോളം ആളുകൾ പങ്കെടുത്തതായാണ് കണക്കാക്കുന്നത്. മഴയെ അവഗണിച്ചും തടിച്ചുകൂടിയ ജനക്കൂട്ടം, വളർന്നു വരുന്ന ഇന്ത്യൻ സമൂഹത്തോട് ഇവിടുത്തെ തദ്ദേശീയർ കാത്തുസൂക്ഷിക്കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ചകൂടിയായിരുന്നു.
വിശുദ്ധകുർബ്ബാനയോടെയായിരുന്നു ഞായറാഴ്ച്ചത്തെ ഫെസ്റ്റിന്റെ തുടക്കം. സീറോ മലബാർ റീത്തിൽ മലയാളത്തിലും ജർമ്മനിലുമായി നിറഞ്ഞ സദസ്സിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ Würzburg രൂപതാ മുൻ വികാരി ജനറാൾ Domkapitular Thomas Hessler വചനസന്ദേശം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ Rhön-Grabfeld Landrat Thomas Habermann, Bad neustadt bürgermeister Michael Werner, Rhön Klinikum Campus -നെ പ്രതിനിധീകരിച്ച് Christiane Hansans എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ Bad Neustadt ഫൊറോനാ വികാരി Dr. Andreas Krefft ഈ വർഷം Bad neustadt Real Schule യിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ അഭിഷേക് സിബിയെയും ഒപ്പം Bad neustadt Musikkapelle യിൽ അംഗമായി ചേർന്ന മരിയ ട്രീസ ജോജോയെയും അഭിനന്ദിച്ച് ഇരുവർക്കും ഉപഹാരങ്ങൾ കൈമാറി. തലേന്നതിലും കൂടുതൽ വിഭവങ്ങളുമായി വൈകിട്ട് നാല് മണിവരെ നീണ്ടു നിന്ന ഫുഡ് ഫെസ്റ്റും കലാവേദിയും അവസാനനിമിഷംവരെ ജനനിബിഢമായിരുന്നു. കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് ഫെസ്റ്റിന്റെ ഈ വലിയ വിജയത്തിന് പിന്നിലെന്നും ഇതിനു പിന്നിൽ രാപകൽ അദ്ധ്വാനിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും Bad Neustadt സീറോ മലബാർ മലയാളി കമ്മ്യൂണിറ്റിയുടെ രക്ഷാധികാരിയും Mühlbach പള്ളിവികാരിയുമായ ഫാ. ജോൺസൺ തോട്ടത്തിൽ അഭിപ്രായപ്പെട്ടു.
Related News
വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025October 3, 2025 at 7:33 PM
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുOctober 3, 2025 at 7:19 PM
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽMarch 15, 2025 at 7:34 PM
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തിDecember 11, 2024 at 12:58 PM
SMYM Rejoice സംഘടിപ്പിച്ചു.November 12, 2024 at 9:47 AM
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചുOctober 14, 2024 at 2:47 PM
ആദ്യകുർബ്ബാന സ്വീകരണം നടത്തി.July 15, 2024 at 4:21 PM
വിശുദ്ധവാരം ആചരിച്ചുApril 1, 2024 at 8:14 AM
