വിശുദ്ധവാരം ആചരിച്ചു

ക്രൂശിതന്റെ പീഡാനുഭവരഹസ്യങ്ങളെ അനുസ്മരിച്ചുകൊണ്ട് Bad Neustadt സീറോ മലബാർ കമ്മ്യൂണിറ്റിയിൽ വിശുദ്ധവാര ആചരണം നടത്തി. മാർച്ച് 24 ഓശാന ഞായർ തുടങ്ങി പെസഹവ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ തിരുകർമ്മങ്ങൾക്ക് ഡയറക്ടർ Fr.ജോൺസൺ തോട്ടത്തിൽ,Fr.ആന്റണി വെട്ടിയാനിക്കൽ ,Fr.ജിൻസ് കണ്ണംകുളത്ത് എന്നിവർ കാർമികത്വം വഹിച്ചു. ഒലിവിൻ ചില്ലകൾ കൈകളിലേന്തിയുള്ള ഓശാന ആചരണത്തിലും, വിശുദ്ധ കുർബാന സ്ഥാപനത്തെ അനുസ്മരിച്ചുള്ള അപ്പം മുറിക്കൽ ശുശ്രൂഷയിലും, മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഈശോ കാൽവരിയിൽ നടത്തിയ യാഗത്തിന്റെ അനുസ്മരണമായ ദുഃഖവെള്ളി ആചരണത്തിലും, പ്രത്യാശയുടെയും പുതുജീവന്റെയും പ്രതീകമാകുന്ന ഉത്ഥാന തിരുകർമ്മങ്ങളിലും ബഹുഭൂരിപക്ഷം വിശ്വാസികളും ഭക്തിപൂർവ്വം പങ്കുചേർന്നു.
Related News
വിശ്വാസ പരിശീലന അദ്ധ്യയന വർഷാരംഭം 2025October 3, 2025 at 7:33 PM
സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചുOctober 3, 2025 at 7:19 PM
പൗരോഹിത്യ ജൂബിലി നിറവിൽ ഫാ.ജോൺസൺ തോട്ടത്തിൽMarch 15, 2025 at 7:34 PM
Nightingale Ministry യുടെ വാർഷിക പൊതുയോഗം നടത്തിDecember 11, 2024 at 12:58 PM
SMYM Rejoice സംഘടിപ്പിച്ചു.November 12, 2024 at 9:47 AM
ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ആരംഭിച്ചുOctober 14, 2024 at 2:47 PM
ചരിത്രമായി Kultura 2K24. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ ഫെസ്റ്റിന് തിരശ്ശീല വീണു.August 16, 2024 at 4:23 PM
ആദ്യകുർബ്ബാന സ്വീകരണം നടത്തി.July 15, 2024 at 4:21 PM
